play-sharp-fill
സ്‌കൂളിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടാൻ പൊലീസെത്തിയപ്പോൾ നാടകീയ രംഗങ്ങൾ; തലയിൽ മണ്ണെണ്ണ ഒഴിച്ച്‌ മാതാവും വല്യമ്മയും ആത്മഹത്യാശ്രമം നടത്തി; പ്രതികളെന്ന് സംശയിക്കുന്നവരെ രക്ഷിക്കാൻ ബന്ധുക്കൾ ആത്മഹത്യാശ്രമം നടത്തുന്നത് പതിവാകുന്നു; ക്രമസമാധാനത്തിൽ പുലിവാല് പിടിച്ച് പൊലീസ്

സ്‌കൂളിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടാൻ പൊലീസെത്തിയപ്പോൾ നാടകീയ രംഗങ്ങൾ; തലയിൽ മണ്ണെണ്ണ ഒഴിച്ച്‌ മാതാവും വല്യമ്മയും ആത്മഹത്യാശ്രമം നടത്തി; പ്രതികളെന്ന് സംശയിക്കുന്നവരെ രക്ഷിക്കാൻ ബന്ധുക്കൾ ആത്മഹത്യാശ്രമം നടത്തുന്നത് പതിവാകുന്നു; ക്രമസമാധാനത്തിൽ പുലിവാല് പിടിച്ച് പൊലീസ്

സ്വന്തം ലേഖകൻ

എരുമേലി: നിയമപരിപാലനം നടത്തേണ്ട ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ വിലങ്ങുതടിയായി പ്രതികളുടെ ബന്ധുക്കൾ നിൽക്കുമ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് എങ്ങനെ കൃത്യനിർവഹണം നടത്താൻ സാധിക്കും?

സ്‌കൂളിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടാൻ പൊലീസ് എത്തിയപ്പോൾ അമ്മയും വല്യമ്മയും തലയിൽ മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യാശ്രമം നടത്തിയെന്ന വാർത്തയാണ് എരുമേലിയിൽ നിന്ന് പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാരുടെ ആത്മഹത്യാ ശ്രമത്തിന് മുമ്പിൽ ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് പിന്മാറാനാണ് എരുമേലി പൊലീസിന് കഴിഞ്ഞത്.

എരുമേലി ചരളയിൽ തിങ്കളാഴ്ചയാണ് സംഭവം. ചരള വാവർ മെമോറിയൽ സ്‌കൂളിൽ കഴിഞ്ഞ ആഴ്ച മോഷണം നടന്നതിനെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എസ്‌ഐയും വനിതാ പൊലീസും ഉൾപെടുന്ന സംഘം യുവാവിന്റെ വീട്ടിലെത്തിയത്. വാവർ സ്‌കൂളിൽ നിന്നു 10,000 രൂപയാണു നഷ്ടപ്പെട്ടത്. എന്നാൽ 18 വയസുള്ള മകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അമ്മയും മുത്തശ്ശിയും ആത്മഹത്യാ ഭീഷണി മുഴക്കി തടയുകയായിരുന്നു. ഇതോടെ പൊലീസ് പിൻവാങ്ങി. കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് വീട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഒരാളെ പൊലീസ് ചോദ്യം ചെയ്തുവോന്നോ കസ്റ്റഡിയിൽ എടുത്തുവെന്നോ കരുതി ആരും തെറ്റുകാർ ആകുന്നില്ല. മറിച്ച് പ്രതിയെന്ന് സംശയിക്കുന്ന ആൾ കുറ്റം ചെയ്തുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുമ്പോൾ മാത്രമാണ് പൊലീസ് അയാളെ പ്രതിപട്ടികയിൽ ചേർക്കുന്നത്‌.

ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നവരുടെ ബന്ധുക്കൾ മണ്ണെണ്ണയും വാക്കത്തിയുമായി നിന്നാൽ ഈ നാട്ടിൽ എങ്ങനെ ക്രമസമാധാനം നടപ്പിലാകും?