ഇനിയും അവർക്ക് പാലും മുട്ടയും വിളമ്പണോ…?ഇതിലും നല്ലത് കൂലിപ്പണിയ്‌ക്ക് പോകുന്നതാ….അഥിതിതൊഴിലാളികളെ സംരക്ഷിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശത്തിനെതിരെ പൊലീസിൽ അമർഷം
സ്വന്തം ലേഖകൻ
കോട്ടയം: ഇനിയും അവർക്ക് പാലും മുട്ടയും വിളമ്പണോ…?ഇതിലും നല്ലത് കൂലിപ്പണിയ്‌ക്ക് പോകുന്നതാണെന്ന് പൊലീസുകാർ
അഥിതിതൊഴിലാളികളെ സംരക്ഷിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശത്തിനെതിരെ പൊലീസിൽ അമർഷം പുകയുകയാണ്
സിഐ അടക്കമുള്ള ആറോളം പൊലീസുകാരെ ജീപ്പിനുള്ളിലിട്ട് ചുട്ടെരിക്കാൻ നോക്കിയ സംഭവമാണ് കിഴക്കമ്പലത്തുണ്ടായത്. ഭാഗ്യം കൊണ്ടാണ് അവർ രക്ഷപ്പെട്ടത്. ഇപ്പഴും ഗുരുതരപരിക്കേറ്റ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഒടുവിൽ പൊലീസ് സംഘടകൾ ഇടപെട്ടാണ് അവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയത്.
അവരും മനുഷ്യരല്ലേ…..? അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്നും പാലും മുട്ടയും നല്കണമെന്നും പറയുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഓർക്കണം ജീപ്പിലിട്ട് ചുട്ടെരിക്കാൻ നോക്കിയത് തൻ്റെ സഹപ്രവർത്തകരെയാണെന്ന്.
ഇനിയും അവർക്ക് പാലും മുട്ടയും വിളമ്പണോ…? ഇതിലും നല്ലത് കൂലിപ്പണിയ്‌ക്ക് പോകുന്നതാ എന്നാണ് പല ഉദ്യോഗസ്ഥരും പറയുന്നത്. പൊലീസിന്റെ ആത്മാഭിമാനം എന്തിനാണ് ഇങ്ങനെ അഥിതിതൊഴിലാളികൾക്ക് മുമ്പിൽ അടിയറവ് വെക്കുന്നത്. സേനയ്‌ക്ക് തന്നെ ഇത് നാണക്കേടാണ്. എന്തിനാണ് അവരെ നാം സംരക്ഷിക്കുന്നത്. എന്ത് സംഘർഷം ഉണ്ടായാലും അടിവാങ്ങാനും മരണം ഏറ്റുവാങ്ങാനും പൊലീസുകാർ ധാരാളമുണ്ടോല്ലോ? അതാവും ഇത്തരത്തിലുള്ള സർക്കലുകർ വീണ്ടും വീണ്ടും ഇറക്കുന്നത്.
അഥിതി തൊഴിലാളികളിലെ ക്രിമിനലുകളെ പിടികൂടണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും തന്നെയാണ് പൊലീസുകാർ പറയുന്നത്. അവർക്ക് കഞ്ഞിവെച്ചു നൽകാൻ ഞങ്ങളെ കിട്ടില്ല. പൊലീസിന്റെ ആത്മാഭിമാനം തന്നെ ഇല്ലാതാക്കുന്ന പ്രവർത്തനമാണ് ഇത്തരം സർക്കുലറിലൂടെ നടപ്പാക്കുന്നതെന്നുമാണ് സാധാരണ പൊലീസുകാർ പറയുന്നത്.