നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറ്റിൽ  വിഷം കലർത്തി മീൻ പിടിക്കുന്നത് വ്യാപകമാകുന്നു; വിഷാംശം സമീപത്തെ കിണറുകളിലേക്ക് പകരുന്നതിനാൽ  കുടിവെള്ളം മുട്ടുന്നു;  പ്രതിഷേധവുമായി നാട്ടുകാർ

നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറ്റിൽ വിഷം കലർത്തി മീൻ പിടിക്കുന്നത് വ്യാപകമാകുന്നു; വിഷാംശം സമീപത്തെ കിണറുകളിലേക്ക് പകരുന്നതിനാൽ കുടിവെള്ളം മുട്ടുന്നു; പ്രതിഷേധവുമായി നാട്ടുകാർ

സ്വന്തം ലേഖിക

കോട്ടയം: നാട്ടകത്തിന് സമീപം പള്ളം ഭാഗത്ത് കൊടൂരാറിൽ വ്യാപകമായി വിഷം കലർത്തി മീൻ പിടിക്കുന്നത് പതിവാകുന്നു.

ആറ്റിലെ വെള്ളത്തിൽ വ്യാപകമായി വിഷം കലരുന്നതിനാൽ സമീപത്തെ കിണറുകളിലും വിഷാംശം ഉണ്ടാവുകയാണ്. ഇതിനാൽ സമീപവാസികളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ പ്രധാന ജലാശയമായതിനാൽ
ഇവിടുത്തെ വീട്ടുകാരെല്ലാം ഈ ആറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ മീൻ പിടിക്കുന്നതുമൂലം ജനങ്ങൾക്ക് അലക്കുവാനോ കുളിക്കുവാനോ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പരാതിയുമായി രംഗത്തെത്തി.

പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി അനീഷ് വരമ്പിനകം ആവശ്യപ്പെട്ടു.