play-sharp-fill
വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ കൊടുക്കാമെന്ന യുവതിയുടെ പോസ്റ്റ് ; അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ

വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ കൊടുക്കാമെന്ന യുവതിയുടെ പോസ്റ്റ് ; അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

പാലക്കാട് : സോഷ്യൽ മീഡിയ വഴി യുവതിയെ അപമാനിച്ച യുവാവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു.

ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ നിരീക്ഷണത്തിലാണെന്നും സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.