മുഖ്യമന്ത്രി ഇനി പറക്കും ; സംസ്ഥാന പൊലീസിന് ഹെലികോപ്റ്റർ :പവൻ ഹാൻസ് എന്ന പൊതുമേഖല സ്ഥാപനവുമായി കരാർ ഒപ്പിട്ടു :ട്രഷറി നിയന്ത്രണം മറികടന്ന്  തുക അനുവദിച്ച് സർക്കാർ: മൂന്ന് മാസത്തെ വാടകയ്ക്കായി നാലരക്കോടിയോളം രൂപ 

മുഖ്യമന്ത്രി ഇനി പറക്കും ; സംസ്ഥാന പൊലീസിന് ഹെലികോപ്റ്റർ :പവൻ ഹാൻസ് എന്ന പൊതുമേഖല സ്ഥാപനവുമായി കരാർ ഒപ്പിട്ടു :ട്രഷറി നിയന്ത്രണം മറികടന്ന് തുക അനുവദിച്ച് സർക്കാർ: മൂന്ന് മാസത്തെ വാടകയ്ക്കായി നാലരക്കോടിയോളം രൂപ 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാന പൊലീസിന്റെ നീണ്ടക്കാലത്തെ ആവശ്യത്തിന് പച്ചക്കൊടി. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഒരു കോടി 70 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഹെലികോപ്റ്റർ അനുവദിക്കണമെന്ന ഡിജിപിയുടെ അഭ്യർത്ഥന മാനിച്ചാണ് സംസ്ഥാന സർക്കാരിന്റെ നടപടി.

 

 

സംസ്ഥാനത്ത് നിലനിൽക്കുന്ന ട്രഷറി നിയന്ത്രണം മറികടന്നാണ് തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ സംസ്ഥാന പൊലീസിന് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾൾ വാടക ധൂർത്ത് എന്നിങ്ങനെയുളള വിമർശനങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ ഹെലികോപ്റ്റൽ വാടകയ്ക്ക് എടുക്കുന്നതിന് മുഖ്യമന്ത്രി അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഡിസംബർ പകുതിയോടെ ഹെലികോപ്റ്റർ സംസ്ഥാനത്ത് എത്തിക്കാനായിരുന്നു ഡിജിപി ഉൾപ്പെട്ട സംഘം തീരുമാനിച്ചിരുന്നത്. തുടർന്ന് പവൻ ഹാൻസ് എന്ന പൊതുമേഖല സ്ഥാപനവുമായി കരാർ ഒപ്പിട്ടു. മൂന്ന് മാസത്തെ വാടകയ്ക്കായി നാലരക്കോടിയോളം രൂപ മുൻകൂറായി നൽകിയെങ്കിൽ മാത്രമേ ഹെലികോപ്റ്റർ നൽകുവെന്നാണ് പവൻ ഹാൻസ്് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.