സാംസ്കാരിക കേരളത്തെ വരിയുടയ്ക്കാൻ കൊണ്ടുപോകുന്ന കാളയോട് ഉപമിച്ച് കവി റഫീക്ക് അഹമ്മദിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

സാംസ്കാരിക കേരളത്തെ വരിയുടയ്ക്കാൻ കൊണ്ടുപോകുന്ന കാളയോട് ഉപമിച്ച് കവി റഫീക്ക് അഹമ്മദിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാരിനെതിരെ പ്രതികരിക്കാതെ വാ മൂടിയിരിക്കുന്ന കേരളത്തിലെ സാംസ്കാരിക നേതാക്കളെ കളിയാക്കി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. താൻ തന്നെ വരച്ച ഒരു കാർട്ടൂൺ എഫ്ബിയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.

സാംസ്കാരിക കേരളത്തെ വരിയുടയ്ക്കാൻ കൊണ്ടുപോകുന്ന ഒരു കാളയോട് ഉപമിച്ചിരിക്കുകയാണ് റഫീക്ക് അഹമ്മദ്. കാളയെ വരിയുടയ്ക്കാൻ വന്ന വെറ്ററിനറി ഡോക്ടറോട് അടുത്ത് നിൽക്കുന്ന ഒരാൾ പറയുന്ന ഡയലോഗാണ് ഇതിലെ രൂക്ഷ വിമർശനം. അതിങ്ങനെയാണ്; ആവശ്യമില്ല ഡോക്ടറേ… അതിന്റെ പ്രതികരണ ശേഷി പണ്ടേ നഷ്ടപ്പെട്ടതാണ്. ഇതിലും രൂക്ഷമായി എസ്എഫ്ഐയെയോ ഇടത് സർക്കാരിനെയോ അവരെപ്പറ്റി ഒരക്ഷരം മിണ്ടാത്ത സാംസ്കാരിക നേതാക്കളെയോ വിമർശിക്കാനാവില്ലെന്ന് പറയുകയാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം കമന്റുകളും.

 

രാഷ്ട്രീയ നേതാക്കളുടേത് ഉൾപ്പടെ നിരവധി കമന്റുകളാണ് റഫീക്ക് അഹമ്മദിന്റെ കാർട്ടൂണിന് താഴെ വരുന്നത്. ആർജ്ജവമുള്ള ഈ നിലപാടിന്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന പലരും യജമാനപ്രീതിക്ക് വേണ്ടി മൗനം പാലിക്കുന്നതിന്റെ നിരാശക്കിടയിലും ഇങ്ങനെ ധീരമായി തുറന്നു പറയുന്നതിന്, പ്രിയപ്പെട്ട റഫീഖ് അഹമ്മദിന് നന്ദി എന്നാണ് മുൻ എംഎൽഎ വിടി ബൽറാം കമന്റിട്ടത്. സർക്കാർ അംഗീകാരത്തിനായി തല ചളിയുടെ മൗനത്തിൽ പൂഴ്ത്തി വെക്കാത്ത മനസ്സിന്നുടമ എന്നാണ് ഹുസൈൻ തട്ടത്താഴത്ത് കുറിച്ചത്.