play-sharp-fill
കടയിൽ സൈക്കിൾ നന്നാക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ; പ്രതിക്കെതിരെ മതിലകം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

കടയിൽ സൈക്കിൾ നന്നാക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ; പ്രതിക്കെതിരെ മതിലകം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

തൃശൂർ: കടയിൽ സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ.

ശ്രീനാരായണപുരം കട്ടൻബസാറിന് തെക്ക് വശം സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് മതിലകം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.

രണ്ട് വർഷമായി ഇയാൾ എമ്മാട് താമസിച്ചു വരികയാണ്. അനിയത്തിയുമായി സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group