video
play-sharp-fill
പോക്സോ കേസ്; രണ്ടു പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി 

പോക്സോ കേസ്; രണ്ടു പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി 

പത്തനംതിട്ട : 2022 ലും 2023 ലും രജിസ്റ്റർ ചെയ്ത പോക്സോ കേസുകളില്‍ കോടതി ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് ആണ് പത്തനംതിട്ട അതിവേഗ കോടതി ശിക്ഷ വിധിച്ചത്. തിരുവല്ല പൊലീസ് 2023 ല്‍ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസില്‍ പ്രതി കുറ്റൂർ താഴെ പള്ളേത്ത് വീട്ടില്‍ വർഗീസിനെ (64) 10 വർഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

 

കീഴ്‌വായ്‌പ്പൂർ പൊലീസ് 2022 ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ പ്രതി ആനിക്കാട് വായ്പ്പൂർ കുന്നംഭാഗം വടശ്ശേരില്‍ വീട്ടില്‍ സോളമൻ എന്ന് വിളിക്കുന്ന വി പി പ്രശാന്തിന് (38) ആറ് വർഷം കഠിനതടവും 75,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്.

 

സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി.ഓട്ടോയില്‍ സ്കൂളിലേക്കും തിരികെയും പെണ്‍കുട്ടിയെ കൊണ്ടുപോയിരുന്നത് വർഗീസ് ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഓട്ടോയില്‍ വച്ചും പ്രതിയുടെ വീട്ടില്‍ വച്ചും പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം കാട്ടി എന്നതായിരുന്നു കേസ്. കീഴ്‌വായ്‌പ്പൂർ കേസില്‍ ആറ്റു തീരത്തുനിന്നും കൂണ്‍ പറിക്കാനാണെന്ന വ്യാജേന പ്രതി കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയശേഷം ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.