play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018 ൽ ലൈംഗിക പീഡനത്തിന് ഇരയാക്കി: സംഭവം പുറത്തിറയുന്നത് അഞ്ചുവർഷത്തിന് ശേഷം ഉസ്താദിന്റെ ക്ലാസ്സിൽ, പ്രതിക്ക് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018 ൽ ലൈംഗിക പീഡനത്തിന് ഇരയാക്കി: സംഭവം പുറത്തിറയുന്നത് അഞ്ചുവർഷത്തിന് ശേഷം ഉസ്താദിന്റെ ക്ലാസ്സിൽ, പ്രതിക്ക് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

 

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ലൈംഗിക പീഡനത്തിനിരയാക്കിയ എടക്കര സ്വദേശി അഷറഫി (54) നെയാണ് കുന്നംകുളം പോക്സോ കോടതി 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യയിൽ നിന്ന് 50000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.

 

2018 ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീടിൻ്റെ അടുക്കളയിൽ വെച്ചാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2023 ൽ എടക്കര മദ്രസയിൽ മതപഠന ക്ലാസിൽ ഉസ്താദിൻ്റെ ക്ലാസ് കേട്ടതിനെ തുടർന്ന് അതിജീവിത കരയുകയും കൂട്ടുകാരികൾ കാണുകയും ചെയ്തിരുന്നു.

 

തുടർന്ന് കുട്ടിയുടെ സുഹൃത്തുക്കൾ വീട്ടിൽ അറിയിക്കുകയും വീട്ടുകാർ വടക്കേക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയ് അഡ്വക്കേറ്റ്മാരായ രഞ്ജിക ചന്ദ്രൻ, കെ എൻ അശ്വതി, സിന്ധു മഹേഷ്കുമാർ എന്നിവർ ഹാജരായി.