കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചിൽ പാടുകൾ; രാത്രിയിൽ ഞെട്ടി എഴുന്നേൽക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങി; കാര്യം തിരക്കിയപ്പോൾ പുറത്തുവന്നത് പീഡന വിവരം; നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം മുഖം രക്ഷിച്ചു; പ്രതി ഒളിവിലെന്ന് പൊലീസ്
കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബി.കെ സുബ്രഹ്മണ്യനെതിരെയാണ് നടപടി.
പ്രതിയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് നടപടി. ബി.കെ സുബ്രഹ്മണ്യനെതിരെ ജനുവരി 15നാണ് പൊലീസ് കേസെടുത്തത്. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേർന്ന് മർദ്ദിച്ചതായും പരാതിയുണ്ട്.
കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചിൽ കണ്ട പാടുകളാണ് പീഡനവിവരം പുറത്തുവരാൻ കാരണമായത്. കാര്യം തിരക്കിയപ്പോൾ നാലു വയസുകാരി പീഡനവിവരം പുറത്തുപറയുകയായിരുന്നു. അതിക്രമത്തിന് ശേഷം കുട്ടി രാത്രിയിൽ ഞെട്ടി എഴുന്നേൽക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങിയതായും മാതാപിതാക്കൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സിപിഎം പ്രവർത്തകനായ സുബ്രഹ്മണ്യൻ. ഇയാളുടെ ഭാര്യ അധ്യാപികയായ അങ്കണവാടിയിലായിരുന്നു കുട്ടി പോയിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടിയെ അങ്കണവാടിയിൽ എത്തിച്ചിരുന്നതും സുബ്രഹ്മണ്യനായിരുന്നു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയ അന്ന് മുതൽ സുബ്രഹ്മണ്യൻ ഒളിവിലാണ്.
കുട്ടിയുടെ പിതാവിനെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. സുബ്രഹ്മണ്യന്റെ മകൻ അടക്കം കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.