play-sharp-fill
സ്വകാര്യ ബസിൽ വച്ച് പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കണ്ടക്ടർക്ക് നാല് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

സ്വകാര്യ ബസിൽ വച്ച് പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കണ്ടക്ടർക്ക് നാല് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

 

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിന് (43) നാല് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

 

2022 ഡിസംബർ 8 ന് രാവിലെ കുട്ടി വീട്ടിൽ നിന്ന് ബസിൽ കയറി സ്കൂളിൽ പോകുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ബസിൽ കയറിയത് മുതൽ ബസിലെ കണ്ടക്ടറായ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ സ്റ്റോപ്പിൽ ഇറങ്ങാൻ പോകുന്നതിനിടെ കുട്ടിയുടെ അടുത്ത് വന്നിട്ട് പ്രതി കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുകയായിരുന്നുവെന്നാണ് കേസ്.


 

തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ പോലീസിൽ വിവരം നൽകുകയും കേസെടുക്കുകയും ആയിരുന്നു. ബസിന്‍റെ പേര് വിവരങ്ങൾ നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സ്വകാര്യ ബസ് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group