play-sharp-fill
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം ; പോക്സോ കേസിൽ വെള്ളൂർ സ്വദേശിയായ യുവാവിനെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം ; പോക്സോ കേസിൽ വെള്ളൂർ സ്വദേശിയായ യുവാവിനെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

അയർക്കുന്നം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ചന്ദ്രാമല ഭാഗത്ത് ചേനക്കാലയിൽ വീട്ടിൽ സിജോ സി.എ (40) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.