play-sharp-fill
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ
മേലാറ്റൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ.

ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ മൂന്നു പേരെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


ഉത്തര്‍പ്രദേശ് അലീഗഢ് ജില്ലയിലെ രാജ്മൗ വില്ലേജ് സ്വദേശി ഫിറോസ് സൈഫി (23), മേലാറ്റൂര്‍ സ്വദേശികളായ മാമ്ബ്ര വീട്ടില്‍ മുഹമ്മദ് റിയാസ് (34), അമ്ബലക്കുന്നന്‍ ഷബീര്‍ (26) എന്നിവരെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

താമസസ്ഥലത്തുനിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ പിന്നീട് പൊലീസ് കണ്ടെത്തുകയും പീഡന വിവരം പെണ്‍കുട്ടികള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ബുധനാഴ്ചയോടെ മൂന്ന് പ്രതികളും പൊലീസിന്റെ പിടിയിലായി.

പ്രതികളെ വ്യാഴാഴ്ച പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു. മേലാറ്റൂര്‍ സി.ഐ എസ്. ഷാരോണ്‍, എസ്.ഐ ഷിജോ സി. തങ്കച്ചന്‍, സി.പി.ഒമാരായ രജീഷ്, ബിബിന്‍, അജീഷ്, പ്രമോദ്, ജാബിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.