പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
തളിപ്പറമ്പ് : 14കാരനെ വർഷങ്ങളായി പീഡിപ്പിച്ച കേസില്‍ അധ്യാപകൻ അറസ്റ്റില്‍. തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധയിലെ സ്കൂള്‍ അധ്യാപകനായ ഉമ്മറിനെയാണ് തളിപ്പറമ്പ എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.
2022 മുതല്‍ കുട്ടിയെ അധ്യാപകൾ വാഹനത്തില്‍ വച്ചും മറ്റിടങ്ങളില്‍ വച്ചും പീഡനത്തിന് ഇരയാക്കിയതായി കുട്ടി കൗണ്‍സിലറോട് വെളിപ്പെടുത്തി. കൗണ്‍സിലർ നല്കിയ വിവര പ്രകാരം നടപടികള്‍ പൂർത്തീകരിച്ചാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം അധ്യാപകനായ ഉമ്മറിനെതിരെ മറ്റൊരു കുട്ടിയും പരാതിയുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ കുട്ടിയുടെയും രക്ഷിതാവിൻറെയും മൊഴി തളിപ്പറമ്ബ പോലീസ് എടുത്തപ്പോള്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഇവർ അറിയിച്ചതിനെത്തുടർന്ന് കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ പരിയാരം പഞ്ചായത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അധ്യാപകന്റെ ഫോട്ടോ സഹിതം വാർത്ത പ്രചരിച്ചിരുന്നു. ഒരാഴ്ച അധ്യാപകൻ സ്കൂളില്‍ എത്തിയിരുന്നില്ല. അറസ്റ്റ് ചെയ്ത് അധ്യാപകനെ തളിപ്പറമ്ബ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. 15 ദിവസ ത്തേക്ക് റിമാൻ്റ് ചെയ്ത് ഇയാളെ കണ്ണൂർ സ്പെഷല്‍ സബ് ജയിലിലടച്ചു. അതിനിടെ കൂടുതല്‍ കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.