സ്കൂളില്‍ നിന്നും മടങ്ങിയ എട്ടുവയസ്സുകാരിക്ക് പീഡനം; പോക്സോ കേസ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

സ്കൂളില്‍ നിന്നും മടങ്ങിയ എട്ടുവയസ്സുകാരിക്ക് പീഡനം; പോക്സോ കേസ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം: സ്കൂള്‍ വിട്ട് വന്ന എട്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോക്സോ കേസ് പ്രതിക്ക് ശിക്ഷ.

കാട്ടാക്കട കുരുതംകോട് സ്വദേശി മധുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. 10 വര്‍ഷം കഠിന തടവും 40000 രൂപ പിഴയുമാണ് ശിക്ഷ.

സ്കൂളില്‍ നിന്നും വന്ന 8 വയസുകാരിയെ പ്രലോഭിപ്പിച്ച്‌ വീട്ടിലേക്ക് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായാണ് പരാതി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. ഇല്ലെങ്കില്‍ 10 മാസം കൂടി അധിക തടവ് അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ പ്രതി ശിക്ഷ അനുഭവിച്ചു വരികയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഡി.ആര്‍ പ്രമോദ് ഹാജരായി.