play-sharp-fill
ബസ്സിനുള്ളിൽ ലൈംഗികാതിക്രമം ;  പോക്സോ കേസിൽ കുമരകം സ്വദേശി പൊലീസ് പിടിയിൽ 

ബസ്സിനുള്ളിൽ ലൈംഗികാതിക്രമം ;  പോക്സോ കേസിൽ കുമരകം സ്വദേശി പൊലീസ് പിടിയിൽ 

സ്വന്തം ലേഖകൻ 

കുമരകം: പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുമരകം ആശാരിശ്ശേരി ലക്ഷംവീട് കോളനിയിലെ കൊടക്കമ്പി എന്ന് വിളിക്കുന്ന അനീഷ് (39) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ വൈകുന്നേരം കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തിരുന്ന അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.