play-sharp-fill
സുരക്ഷിതരല്ല നമ്മുടെ കുഞ്ഞു മക്കൾ!! കോട്ടയം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 142 പോക്സോ കേസുകൾ

സുരക്ഷിതരല്ല നമ്മുടെ കുഞ്ഞു മക്കൾ!! കോട്ടയം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 142 പോക്സോ കേസുകൾ

സ്വന്തം ലേഖകൻ

കോട്ടയം: സുരക്ഷിതരല്ല നമ്മുടെ കുഞ്ഞു മക്കൾ!! കോട്ടയം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 142 പോക്സോ കേസുകൾ. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കു പ്രമാണമാണിത്.

ജില്ലയിൽ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള നിയമങ്ങളൊന്നും ഫലപ്രദമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം കേസുകളുടെ രീതി അനുസരിച്ചു വീടുകള്‍ക്ക് ഉള്ളില്‍ തന്നെയാണ് കൂടുതല്‍ പേരും ഉപദ്രവത്തിനു ഇരയാകുന്നത്. ഇതിനൊപ്പം കോവിഡ്, ലോക് ഡൗണ്‍ എന്നിവ വരുത്തിയ സാമൂഹിക മാറ്റവും പുതിയ കാലത്തു പീഡനങ്ങള്‍ക്ക് കാരണമാകുന്നു എന്നാണു വെളിപ്പെടുന്നത്.

അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ പോക്‌സോ കേസുകള്‍ നാലിരിട്ടിയിലേറെ വര്‍ദ്ധിച്ചു. കൊവിഡ് കാലത്ത് സമൂഹമാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെട്ടവരാണ് പെണ്‍കുട്ടികളെ ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയമാക്കിയത്.

2016 ല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 112 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ മാത്രം 142 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എരുമേലി, മുണ്ടക്കയം, പാലാ,​ ഈരാറ്റുപേട്ട,​ വൈക്കം, കുമരകം, കടുത്തുരുത്തി, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് ഏറ്റവും അധികം കേസുകള്‍. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ 2013 ല്‍ കോട്ടയം 11ാം സ്ഥാനത്തായിരുന്നെങ്കില്‍ 2021ല്‍ ഒമ്പതാം സ്ഥാനത്താണ്.