ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 66-കാരനായ പ്രതിക്ക് 81 വർഷം കഠിനതടവ്

ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 66-കാരനായ പ്രതിക്ക് 81 വർഷം കഠിനതടവ്

സ്വന്തം ലേഖകൻ

ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അറുപത്തിയാറുകാരന് 81 വ‍ർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി കൈതപ്പാറ സ്വദേശി ജോ‍ർജ്ജിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

81 വർഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചതെങ്കിലും 30 വ‍ർഷം ശിക്ഷ മാത്രം പ്രതി അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിയിൽ വ്യക്തമാക്കുന്നു. അയൽവാസിയായ കുട്ടിയെയാണ് പ്രതി ജോർജ്ജ് പീഡിപ്പിച്ചത്. സംഭവത്തിൽ 2020-ൽ കഞ്ഞിക്കുഴി പോലീസാണ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group