പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം; ഡിവൈഎഫ്‌ഐ നേതാവും സഹോദരനും  അറസ്റ്റില്‍; കോടതിയില്‍ ഹാജരാക്കുന്നതിനിടെ  ആത്മഹത്യാശ്രമവും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം; ഡിവൈഎഫ്‌ഐ നേതാവും സഹോദരനും അറസ്റ്റില്‍; കോടതിയില്‍ ഹാജരാക്കുന്നതിനിടെ ആത്മഹത്യാശ്രമവും

സ്വന്തം ലേഖിക

പാലക്കാട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍.

വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ അജയ്ഘോഷ് ആത്മഹത്യാ ശ്രമം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിവളപ്പില്‍വെച്ച്‌ പൊലീസ് വിലങ്ങഴിച്ചു. അപ്പോള്‍ അജയ്‌ഘോഷ് പൊലീസിനെ വെട്ടിച്ച്‌ മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തില്‍വെച്ച ശേഷം ജയിലിലേക്ക് മാറ്റി. അജീഷ് പാറക്കളത്തെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം പ്രവര്‍ത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്. സഹോദരന്‍ അജയ്‌ഘോഷ് എസ്‌എഫ്‌ഐ പ്രവര്‍ത്തകനാണ്. പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തതായി സൂചനയുണ്ട്.