മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ എത്തി ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ 56 വയസുകാരൻ അറസ്റ്റില്‍

മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ എത്തി ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ 56 വയസുകാരൻ അറസ്റ്റില്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 56 വയസുകാരൻ അറസ്റ്റില്‍.

ചെമ്മരുതി മുട്ടപ്പലം സ്വദേശി തുളസി ആണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. 11 വയസ്സുള്ള പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത നേരം എത്തി പീഡിപ്പിക്കുകയായിരുന്നു.

മാർച്ച്‌ 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ എത്തിയ തുളസി, പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അയിരൂർ പൊലീസില്‍ പരാതി നല്‍കി. ഒളിവിലായിരുന്ന പ്രതിയെ അയിരൂർ എസ്‌എച്ച്‌ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.