ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ​ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; ഇടുക്കിയിൽ അ‌ധ്യാപകനെതിരെ കേസ്

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ​ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; ഇടുക്കിയിൽ അ‌ധ്യാപകനെതിരെ കേസ്

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. ഈട്ടിത്തോപ്പ് പിരിയംമാക്കൽ ഷെല്ലി ജോർജിനെതിരെയാണ് കേസ്. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലാണ് സംഭവം.

വിദ്യാർത്ഥിനിയുടെ ശരീരത്തിൽ പ്രതി കടന്നു പിടിച്ചതായി പരാതിയിൽ പറയുന്നു.കട്ടപ്പന പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി . കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ നേതൃനിരയിലുള്ള ഭാരവാഹിയാണ് ഷെല്ലി ജോർജ്.

മുൻപ് ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയോട് സമാന രീതിയിൽ പെരുമാറിയതിന് എരുമേലി പൊലീസിൽ പരാതി ഉണ്ടായെങ്കിലും പരാതി ഒത്തു തീർപ്പാക്കുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group