പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല രംഗം കാണിച്ചു ; നിര്‍മ്മാതാവ് ഏക്താ കപൂറും അമ്മയും പോക്‌സോ കേസില്‍ പെട്ടു ; പണി കിട്ടിയത് അഡള്‍ട്ട് വെബ് സീരീസ് വഴി
മുംബൈ : നിർമ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും നിയമക്കുരുക്കിലേക്ക്. ഇവരുടെ കീഴിലുള്ള ഒടിടി പ്ലാറ്റ്ഫോം എഎല്‍ടി ബാലാജിയില്‍ വന്ന അഡള്‍ട്ട് വെബ് സീരീസിന്‍റെ എപ്പിസോഡില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല രംഗം കാണിച്ചതിന് പോക്‌സോ പ്രകാരം ഇവർക്കെതിരെ കേസെടുത്തിരിക്കുകയാണ്.
ബാലജി ടെലിംഫിലിംസ് കമ്ബനിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ ആള്‍ട്ട് ബാലാജിയിലെ ഗാന്ദി ബാത്ത് എന്ന വെബ് സീരീസിന്‍റെ സീസണ്‍ 6 മായി ബന്ധപ്പെട്ടാണ് കേസ്. മുംബൈ പോലീസ് പറയുന്നതനുസരിച്ച്, ബാലാജി ടെലിഫിലിം ലിമിറ്റഡ്, ഏക്താ കപൂർ, അവളുടെ അമ്മ ശോഭ കപൂർ എന്നിവർക്കെതിരെ മുംബൈയിലെ എംഎച്ച്‌ബി പോലീസ് സ്റ്റേഷനില്‍ ഐപിസി, ഐടി ആക്‌ട് സെക്ഷൻ 295-എ, പോക്‌സോ നിയമത്തിന്‍റെ 13, 15 വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയില്‍ ആള്‍ട്ട് ബാലാജിയില്‍ സ്ട്രീം ചെയ്ത ഈ പരമ്ബരയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു എന്ന പരാതിയിലാണ് കേസ്. എന്നാല്‍ പരാതിയില്‍ പറയുന്ന വിവാദ എപ്പിസോഡ് നിലവില്‍ ഈ ആപ്പില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ഇതേ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്ത വെബ് സീരീസായ ‘XXX’ ലെ അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കേസ് വന്നിരുന്നു. പട്ടാളക്കാരെയും കുടുംബങ്ങളെയും അനാദരിക്കുന്നു എന്ന് പറഞ്ഞ് നല്‍കിയ പരാതിയില്‍ ഇപ്പോള്‍ എക്ത ജാമ്യത്തിലാണ്. കേസില്‍ കോടതി അറസ്റ്റ് വാറണ്ട് വരെ ഇറക്കിയിരുന്നു.
അതേസമയം, എക്ത നിര്‍മ്മിച്ച ചിത്രം ലവ്, സെക്‌സ് ഔർ ധോഖ 2 ഏപ്രില്‍ 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. എല്‍എസ്ടി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദിബാകർ ബാനർജിയാണ് സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ ചിത്രം വലിയ ബോക്സോഫീസ് പരാജയമാകുകയായിരുന്നു.