video
play-sharp-fill
ആലുവയിൽ പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ

ആലുവയിൽ പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിൽ

ആലുവ : പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിലായി.

മൂക്കന്നൂര്‍ സ്വദേശി 23 വയസുള്ള ഐസക്കാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൂത്രമൊഴിക്കാനായി കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പൊലീസ് സെല്‍ തുറന്നു നല്‍കുകയും ഇയാള്‍ ഇറങ്ങി ഓടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി മുതല്‍ തന്നെ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇന്ന് രാവിലെ മൂക്കന്നുരില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.