play-sharp-fill
നാലാം ക്ലാസ് മുതല്‍ പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

നാലാം ക്ലാസ് മുതല്‍ പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പന്തളം തെക്കേക്കര പൊങ്ങലടി പറന്തല്‍ വെട്ടുകാലമുരുപ്പേല്‍ വീട്ടില്‍ സതീഷി(44)നെയാണ് അടൂര്‍ അതിവേഗ കോടതി ശിക്ഷിച്ചത്.

പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിച്ചിരുന്ന 2013 ജനുവരി മുതല്‍ പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. 2021ല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി നല്‍കിയപ്പോഴാണ് സതീഷ് പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും അല്ലാത്തപക്ഷം രണ്ട് വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. വിവിധ വകുപ്പുകളിലായാണ് പ്രതിയെ 60 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 30 വര്‍ഷം തടവ് മതി.