സഹോദരിയുടെ എട്ടുവയസുകാരിയായ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം; വിചാരണ സമയത്ത് കൂറുമാറി അമ്മയും അമ്മൂമ്മയും; പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
സ്വന്തം ലേഖിക
തിരുവനന്തപുരം: സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മാവന് ശിക്ഷ വിധിച്ച് കോടതി.
40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പീഡനക്കേസ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവും നേരിടണം.
വിചാരണ സമയത്ത് കുട്ടിയുടെ മാതാവും അമ്മൂമ്മയും കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു.
കുടുംബ വീട്ടില്‍ അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്ച തോറും വീട്ടിലെത്താറുള്ള പ്രതി പീഡനത്തിന് ഇരയാക്കി. ശനിയാഴ്ച തോറും വീട്ടില്‍ പോകാന്‍ പേടിച്ചിരുന്ന കുട്ടി ഈ വിവരം തന്‍റെ കൂട്ടുകാരിയെ അറിയിച്ചു.
തുടര്‍ന്ന് കൂട്ടുകാരി ക്ലാസ് ടീച്ചറെ അറിയിതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രൊസിക്യൂഷന്‍ ഭാഗത്തു നിന്നും 18 സാക്ഷികളെ വിസതരിക്കുകയും 30 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം കുട്ടിയ്ക്കു നല്‍കണമെന്ന് കോതി വിധിച്ചു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.