പോക്സോ കേസ് പ്രതിയെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു; നിരവധി കേസുകളില്‍ പ്രതിയായ സിഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

പോക്സോ കേസ് പ്രതിയെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു; നിരവധി കേസുകളില്‍ പ്രതിയായ സിഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ സി.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.

അയിരൂര്‍ എസ്.എച്ച്‌.ഒ ആയിരുന്ന ജയസനിലിനാണ് ഡി.ജി.പി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴു ദിവസത്തിവകം മറുപടി നല്‍കണമെന്ന് ഡി.ജി.പി അനില്‍കാന്ത് നോട്ടീസില്‍ ആവശ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അയിരൂര്‍ സി.ഐ ആയിരിക്കെ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി.

റിസോര്‍ട്ട് ഉടമയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ സസ്പെൻഷനായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്.