ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി സൗഹൃദം പിന്നീട് പ്രണയം: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കാസർകോട്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ശ്യാംജിത്ത് (26) നെയാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ശ്യാംജിത്ത് കാറിനുള്ളിലും ലോഡ്ജ് മുറിയിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ആറ്റിങ്ങലിൽ ടാക്സി ഡ്രൈവറായ ശ്യാംജിത്തിനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. വിവാഹതിനായ യുവാവ് ഇക്കാര്യം മറച്ച് വെച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇന്‍സ്റ്റഗ്രാമിലെ സൗഹൃദം പിന്നീട് പ്രണയമായി. വിവാഹ വാഗ്ദനം ചെയ്ത് പെൺകുട്ടിയുടെ വിശ്വാസവും പിടിച്ച് പറ്റി.
തുടർന്ന് പെൺകുട്ടിയെ പുല്ലൂരിലെത്തിച്ച് ഇന്നോവ കാറിൽ വെച്ചും കാർണാടക ഉഡുപ്പിയിലെ ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചു. പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം പെൺകുട്ടി അറിയുന്നത്. വിവാഹിതനാണെന്നത് മറച്ചു വെച്ച് തന്നെ ശ്യാംജിത്ത് വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് പോലീസ് യുവാവിനെ പിടികൂടുകയും പോക്സോ നിയമം ചുമത്തി കേസെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.