നാലുവയസുകാരിയെ പീഡിപ്പിച്ച 65-കാരന് ഏഴുവർഷം കഠിന തടവും പിഴയും; നിർണായക വിവരങ്ങൾ നൽകിയത് കുടുംബശ്രീ പ്രവർത്തകർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65-കാരനെ ശിക്ഷിച്ച് കോടതി. മുരളീധരനെയാണ് പ്രത്യേക പോക്സോ കോടതി ഏഴുവർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി നാലുമാസം അധിക തടവ് അനുഭവിക്കണം.
പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ.രേഖയാണ് പ്രതിയെ ശിക്ഷിച്ചത്.2021 ജൂലായ് 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബശ്രീ പ്രവർത്തകരാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം നേരിൽക്കണ്ടതും പോലീസിനെ അറിയിച്ചതും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ കോടതിയിൽ എത്തി പ്രതിക്കെതിരേ മൊഴിനൽകിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ആർ.എസ്.വിജയ് മോഹൻ, കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് എന്നിവർ ഹാജരായി.
Third Eye News Live
0