മാന്നാർ സ്വദേശിയായ 16 കാരിയെ കാണാനില്ലെന്ന് പരാതി ;  അന്വേഷണത്തിൽ പെൺകുട്ടി അങ്കമാലിയിൽ ; പിന്നീട് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

മാന്നാർ സ്വദേശിയായ 16 കാരിയെ കാണാനില്ലെന്ന് പരാതി ; അന്വേഷണത്തിൽ പെൺകുട്ടി അങ്കമാലിയിൽ ; പിന്നീട് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. തിരുവൻവണ്ടൂർ വനവാതുക്കര സുജാലയം വീട്ടിൽ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്പിൽ ഷാജി(49) എന്നിവരാണ് അറസ്റ്റിലായത്.

മാന്നാർ സ്വദേശിയായ 16 കാരിയെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്.പീരുമേട്ടിൽ എത്തിയ പെൺകുട്ടിയെ അങ്കമാലിയിൽ എത്തിച്ചത് ഷാജിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിൽ പഠിക്കുന്ന സമയം മുതലുള്ള പരിചയത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് അഭിനവ് പലതവണ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.

എസ്ഐമാരായ അഭിരാം, ശ്രീകുമാർ, ബിന്ദു, സി.പി.ഒമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ, പ്രശാന്ത് ഉണ്ണിത്താൻ, ഹരിപ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.