play-sharp-fill
മുടിവെട്ടാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു ; ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

മുടിവെട്ടാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു ; ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

താമരശ്ശേരി: പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍.

ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം.സാബു (44) വിനെയാണ് എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസ് സംഘം അറസ്റ്റുചെയ്തത്.

അഞ്ചോളം വിദ്യാർഥികളെ പ്രതി പീഡിപ്പിച്ചതായാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതികളില്‍ കേസെടുത്ത് പോക്സോ ആക്‌ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.