play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടുകൂടി സംസാരിച്ചു ; പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി പോലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടുകൂടി സംസാരിച്ചു ; പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപള്ളി : പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നീർവിളാകം  പട്ടത്തിലേത്ത് വീട്ടിൽ അരുൺ (31) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2021 – ലാണ് കേസിനാസ്പദമായ സംഭവം. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയും, ഇതറിഞ്ഞ് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു.

ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ അന്വേഷണസംഘം മൈസൂരിൽ നിന്നും പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, സി.പി. ഓ മാരായ ശ്രീരാജ്, വിമൽ, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.