play-sharp-fill
തൃപ്രയാറിലെത്തി ശ്രീരാമനെ വണങ്ങി മോദി; മീനൂട്ട് വഴിപാട് നടത്തി ; വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു

തൃപ്രയാറിലെത്തി ശ്രീരാമനെ വണങ്ങി മോദി; മീനൂട്ട് വഴിപാട് നടത്തി ; വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു

സ്വന്തം ലേഖകൻ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും സംബന്ധിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി പ്രധാന വഴിപാടായ മീനൂട്ട് നടത്തി. ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. രാവിലെ അയ്യപ്പ ഭക്തര്‍ക്ക് അടക്കം പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ ഒമ്പതുമണിക്ക് ശേഷം ആര്‍ക്കും പ്രവേശനമില്ല. ക്ഷേത്രം തന്ത്രി അടക്കം അഞ്ചുപേര്‍ക്കാണ് ക്ഷേത്രത്തില്‍ അനുമതിയുള്ളൂ. എസ്പിജിയുടെയും പൊലീസിന്റെയും കടുത്ത നിയന്ത്രണത്തിലാണ് ക്ഷേത്ര പരിസരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11.15 വരെയാണ് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തില്‍ ചെലവഴിക്കുക. ഗുരുവായൂരില്‍ നിന്നും തൃപ്രയാറിലേക്ക് പ്രധാനമന്ത്രി എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വഴിനീളെ ബിജെപി പ്രവര്‍ത്തകര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ കാറില്‍ പുഷ്പവൃഷ്ടി നടത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ വരവേറ്റത്.