വിക്ടേഴ്സ് ചാനലില്‍ നാളെ മുതല്‍ പ്ലസ്‍വണ്‍ ക്ലാസുകളും; സമയക്രമത്തില്‍ മാറ്റം
സ്വന്തം ലേഖിക
കൊച്ചി: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ മുതല്‍ പ്ലസ്‍വണ്‍ ക്ലാസുകളും ആരംഭിക്കും.
ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ ഏഴര മുതല്‍ ഒന്‍പത് മണി വരെയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. വൈകിട്ട് ഏഴ് മണി മുതല്‍ 8:30 വരെ പുനഃസംപ്രേഷണം നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യഥാക്രമം ഇംഗ്ലീഷ്, ഫിസിക്‌സ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങളിലാണ് നാളെ ക്ലാസുകള്‍.
ഒന്‍പത് മണി മുതല്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11.00 മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും ആയിരിക്കും.
ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തില്‍ത്തന്നെ സംപ്രേഷണം തുടരും.
ഉച്ചയ്ക്ക് 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിൻ്റെ സംപ്രേഷണം വൈകുന്നേരം 5.30 മുതല്‍ 7.00 വരെയാണ്.