പരീക്ഷാ ഫലം വന്നതിന് പിന്നാലെ ആത്മഹത്യ ; ആലപ്പുഴയിലും തൃശൂരിലും പ്ലസ്ടു വിദ്യാർത്ഥിനികൾ ജീവനൊടുക്കി

പരീക്ഷാ ഫലം വന്നതിന് പിന്നാലെ ആത്മഹത്യ ; ആലപ്പുഴയിലും തൃശൂരിലും പ്ലസ്ടു വിദ്യാർത്ഥിനികൾ ജീവനൊടുക്കി

സ്വന്തം ലേഖകൻ

​ആലപ്പുഴ: പ്ലസ്ടു പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ പരാജയപെട്ടതിനെത്തുടർന്നാണ് ഇരുവരുടെയും ആത്മഹത്യ. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തത്.

ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പട്ടേപ്പാടം കുന്നുമൽക്കാട് പൊട്ടത്ത്പറമ്പിൽ മുജീബിൻറെ മകൾ ദിലിഷ (17) ആണ് തൂങ്ങിമരിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൽപറമ്പ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ്ടു ഫലം വന്നപ്പോൾ മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നു.