play-sharp-fill
പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം; ഉത്തര സൂചിക പുനഃപരിശോധിക്കും; മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശം

പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം; ഉത്തര സൂചിക പുനഃപരിശോധിക്കും; മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശം

സ്വന്തം ലേഖിക

കൊച്ചി :പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉത്തരസൂചിക നാളെ പുനഃപരിശോധിച്ചേക്കും. മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വയനാട് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് രണ്ട് അധ്യാപകര്‍ക്ക് വീതമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാത്ത അധ്യാപകര്‍ക്കാണ് അറിയിപ്പ് ലഭിച്ചതെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരസൂചികയിലെ പോരായ്മയില്‍ പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്.

അതേസമയം പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം മൂന്നാം ദിവസമായ ഇന്നലെയും അധ്യാപകര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അധ്യാപകര്‍ എത്തിയിരുന്നില്ല. ഉത്തരസൂചികയിലെ അപാതകള്‍ പരിഹരിക്കാതെ ക്യാമ്പുകളില്‍ എത്തില്ലെന്ന് അധ്യാപകര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പില്‍ എത്തിയ ശേഷമാണ് മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. നിലവിലെ ഉത്തരസൂചികയെ ആശ്രയിച്ചാന്‍ 15 മുതല്‍ 20 മാര്‍ക്ക് വരെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുമെന്ന പരാതിയായിരുന്നു അധ്യാപകര്‍ ഉന്നയിച്ചത്.