പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷം; അപേക്ഷകരില്‍ പകുതിപ്പേര്‍ക്കും ആദ്യ അലോട്ട്‌മെന്റില്‍ ഇടമില്ല; നാളെ മുതല്‍ പ്രവേശന നടപടികള്‍ തുടങ്ങും; നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം

പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷം; അപേക്ഷകരില്‍ പകുതിപ്പേര്‍ക്കും ആദ്യ അലോട്ട്‌മെന്റില്‍ ഇടമില്ല; നാളെ മുതല്‍ പ്രവേശന നടപടികള്‍ തുടങ്ങും; നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം

സ്വന്തം ലേഖകന്‍

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷം. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടമില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേര്‍ക്കാണ് ഇടംകിട്ടിയത്. മെറിറ്റ് സീറ്റില്‍ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം കിട്ടാത്തതിന്റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷന്‍ തുടങ്ങുന്നത്.

പ്രവേശന നടപടികള്‍ നാളെ മുതല്‍ തുടങ്ങും. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം.കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം പ്രവേശന നടപടികള്‍ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group