play-sharp-fill
പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാൻ രണ്ടംഗസമിതി ; മലപ്പുറമടക്കമുള്ള ജില്ലയിൽ പ്രതിസന്ധിയെന്ന് മന്ത്രി

പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാൻ രണ്ടംഗസമിതി ; മലപ്പുറമടക്കമുള്ള ജില്ലയിൽ പ്രതിസന്ധിയെന്ന് മന്ത്രി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച്‌ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത്‌ 7 താലൂക്കില്‍ സയൻസ് സീറ്റ് അധികവും കൊമേഷ്സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത് പുതിയ താല്‍ക്കാലിക ബാച്ച്‌ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.


അധിക ബാച്ച്‌ തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ്‌ 5 നുള്ളില്‍ റിപ്പോർട്ട് നല്‍കും. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്സ് നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group