ഒരു മാസമായി കുട്ടിക്ക് സ്കൂളില്‍ പോകാൻ പേടി : മുൻപും ദേഹത്ത് അടിയുടെ പാടുകള്‍: കൊച്ചിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ അധ്യാപിക ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയ കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകള്‍ കണ്ടിരുന്നതായി മാതാപിതാക്കള്‍.
ഒരു മാസത്തോളമായി കുട്ടി സ്കൂളില്‍ പോകുമ്പോള്‍ കാണിച്ചിരുന്നതായും പൊലീസിനോട് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായതിനു പിന്നാലെ അധ്യാപിക സീതാലക്ഷ്മിയെ സ്കൂള്‍ അധികൃതർ പുറത്താക്കി.
മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളില്‍ രണ്ടുമാസം മുൻപാണ് സീതാലക്ഷ്മി അധ്യാപികയായി പ്രവേശിച്ചത്. താത്കാലിക ജീവനക്കാരിയായിരുന്നു അവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നര വയസുകാരനായ പ്ലേ സ്കൂള്‍ വിദ്യാർഥിയാണ് ആക്രമിക്കപ്പെട്ടത്. ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെന്ന് പറഞ്ഞ് അധ്യാപികയായ സീതാലക്ഷ്മി കുട്ടിയെ ചൂരല്‍ കൊണ്ട് പലകുറി അടിക്കുകയായിരുന്നു.
കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.
വിദ്യാർഥിയെ മർദിച്ച കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.