പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ ഹൃദയാഘാതം; പ്രശസ്ത മോഡല്‍ ക്രിസ്റ്റീന ആഷ്ടെന്‍ അന്തരിച്ചു; മരണം 34-ാം വയസില്‍

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ ഹൃദയാഘാതം; പ്രശസ്ത മോഡല്‍ ക്രിസ്റ്റീന ആഷ്ടെന്‍ അന്തരിച്ചു; മരണം 34-ാം വയസില്‍

സ്വന്തം ലേഖകൻ

പ്രശസ്ത താരം കിം കാര്‍ദാഷിയാന്റെ അപരയും ഓണ്‍ലിഫാന്‍സ് മോഡലുമായ ക്രിസ്റ്റീന ആഷ്ടെന്‍ അന്തരിച്ചു. 34-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയായിരുന്നു ക്രിസ്റ്റീനയ്‌ക്ക് ഹൃദയാഘാതം സംഭവിച്ചത്. മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയും കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. താരത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി പണം സമാഹരിക്കുന്നതിന് വേണ്ടി വീട്ടുകാര്‍ തയ്യാറാക്കിയ പേജാണ് ഗോഫണ്ട്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 20നാണ് ക്രിസ്റ്റീന മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്‌ക്ക് വിധേയയാതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത് എന്നതിനാല്‍ മരണത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ പോലീസിന് പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.

കാലിഫോര്‍ണിയ ആസ്ഥാനമായി ജോലി ചെയ്യുന്ന മോഡലാണ് ക്രിസ്റ്റീന. ഇന്‍സ്റ്റഗ്രാമില്‍ 6 ലക്ഷത്തിലധികം ഫോളോവേഴ്‌സ് താരത്തിനുണ്ട്. പ്രശസ്ത നടിയും വ്യവസായ പ്രമുഖയുമായ കിം കാര്‍ദാഷിയാനുമായി സാമ്യമുള്ളതിനാലാണ് ക്രിസ്റ്റീന ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.