play-sharp-fill
മയക്കുമരുന്ന് കേസുകള്‍ക്കും വാഹന പരിശോധന കേസുകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്ക് ദിനംപ്രതി ടാര്‍ഗറ്റ്; ഡിവൈഎസ്പി മുതലുള്ള പൊലീസുകാരുടെ ഒരു ദിവസം ആരംഭിക്കുന്നത് എസ്പിയുടെ അസഭ്യവര്‍ഷം കേട്ടുകൊണ്ട്; പൊലീസുകാര്‍ക്ക് കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം, ഡ്യൂട്ടി സമയത്തിലും കൃത്യത വേണം; ക്രമിനലുകളായ പൊലീസുകാരെ വാര്‍ത്തെടുക്കുന്നത് മേലുദ്യോഗസ്ഥര്‍ തന്നെ..!

മയക്കുമരുന്ന് കേസുകള്‍ക്കും വാഹന പരിശോധന കേസുകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്ക് ദിനംപ്രതി ടാര്‍ഗറ്റ്; ഡിവൈഎസ്പി മുതലുള്ള പൊലീസുകാരുടെ ഒരു ദിവസം ആരംഭിക്കുന്നത് എസ്പിയുടെ അസഭ്യവര്‍ഷം കേട്ടുകൊണ്ട്; പൊലീസുകാര്‍ക്ക് കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം, ഡ്യൂട്ടി സമയത്തിലും കൃത്യത വേണം; ക്രമിനലുകളായ പൊലീസുകാരെ വാര്‍ത്തെടുക്കുന്നത് മേലുദ്യോഗസ്ഥര്‍ തന്നെ..!

സ്വന്തം ലേഖകന്‍

കോഴിക്കോട്: റീല്‍ ലൈഫില്‍ ആക്ഷന്‍ ഹീറോ ബിജു കണ്ട് കയ്യടിച്ചവര്‍ റിയല്‍ ലൈഫില്‍ പൊലീസ് ആക്ഷന്‍ ഇറക്കാന്‍ തുടങ്ങിയതിന്റെ ഭവിഷ്യത്തുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്. കിളികൊല്ലൂരിലും വാളയാറിലും നടന്ന പൊലീസ് അനീതി മീഡിയയും സോഷ്യല്‍ മീഡിയയും പൊതുജനവും ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിക്കൂട്ടില്‍ പൊലീസ് മാത്രമാണ്. പക്ഷേ, പ്രതിക്കൂട്ടില്‍ പൊലീസിനെ കയറ്റിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. പൊലീസിനെ വാര്‍ത്തെടുക്കുന്ന സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്.

കൃത്യമായ ജോലി സമയം ഇല്ലാതെ, അവധികള്‍ ഇല്ലാതെ ഡ്യൂട്ടിയുടെ കുരുക്കില്‍പ്പെട്ട് സകല നിയന്ത്രണവും നഷ്ടപ്പെട്ടു പോകുന്ന പൊലീസുകാരുടെ ദുരവസ്ഥ കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പൊലീസ് ട്രെയിനിംഗ് കഴിഞ്ഞ് ഇറങ്ങിയാല്‍ പിന്നെ വിരമിക്കുന്ന കാലം വരെ മറ്റ് പരിശീലനങ്ങളോ ക്ലാസുകളോ കൃത്യമായി ലഭിക്കാതെയാണ് ഓരോ പൊലീസുകാരനും സമൂഹത്തില്‍ ഇടപെടുന്നത്. കൗണ്‍സലിംഗ് ക്ലാസുകള്‍ അത്യാവശ്യമായി നല്‍കപ്പെടേണ്ട വിഭാഗമാണ് പൊലീസുകാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സ്‌റ്റേഷനിലെ എസ്എച്ച്ഓ മുതലുള്ള പൊലീസുകാരുടെ ദിവസം ആരംഭിക്കുന്നത് തന്നെ എസ്പിയുടെ അസഭ്യവര്‍ഷം കേട്ടുകൊണ്ടാണ്. കോര്‍പ്പറേറ്റുകളിലേത് പോലെ തന്നെ പൊലീസിനുള്ളിലും ഡെയിലി ടാര്‍ഗറ്റുണ്ട്. ഇത്ര വാഹന പരിശോധന കേസുകളും ഇത്ര മയക്കുമരുന്ന് കേസുകളും ഒരു ദിവസം രജിസ്റ്റര്‍ ചെയ്യണമെന്നും ഇത്ര രൂപ പിഴ ഈടാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇത് തികച്ചില്ലെങ്കില്‍ വോക്കി- ടോക്കിയിലൂടെ എസ്എച്ച്ഓയ്ക്ക് കിട്ടുന്ന മേലുദ്യോഗസ്ഥന്റെ അസഭ്യം സ്്‌റ്റേഷനില്‍ എത്തുന്നവര്‍ മുതല്‍ സിപിഓ വരെ കേള്‍ക്കും. പലപ്പോഴും ടാര്‍ഗറ്റ് തികയ്ക്കാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ് പൊലീസുകാര്‍ക്ക്.

പൊലീസിന് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് കാരണം കഠിനഹൃദയരായ ജില്ലാ പോലീസ് മേധാവികളെന്ന് തുറന്നു പറഞ്ഞുള്ള റിട്ട. ഡി വൈ എസ് പി യുടെ ഫേസ്ബുക്ക് പോസ്റ്റ് പോലീസിന്റെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ വൈറലാണ്. പോസ്റ്റ് വായിക്കാം;

‘ ‘പട്ടാളക്കാരനെയും സഹോദരനെയും പോലീസ് ക്രൂരമായി തല്ലി ചതച്ചു. കള്ളക്കേസില്‍ കുടുക്കി. പട്ടാളക്കാരന്റെ കല്യാണം മുടങ്ങി…സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ള സഹോദരന് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ…..ഇതുപോലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തു അടിക്കടി വര്‍ധിച്ചു വരുന്നു. എല്ലാറ്റിനും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന്‍!”നവ മാധ്യമങ്ങളും ദൃശ്യ പത്ര മാധ്യമങ്ങളും ഇത്തരം സംഭവങ്ങളെ ഈ തരത്തില്‍ വിധി എഴുതാന്‍ മത്സരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണ്? മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ജില്ലാ തലങ്ങളില്‍ പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ണ് തുറന്ന് കാണേണ്ടതായിട്ടുണ്ട്.

മികച്ച ജില്ലാ പോലീസ് മേധാവി താനാണെന്ന് തെളിയിക്കാനുള്ള IPS ഓഫീസര്‍മാരുടെ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്ന മാനസികമായ സമ്മര്‍ദ്ദമാണ് ഇത്തരം ക്രൂര കൃത്യങ്ങള്‍ക്ക് പോലിസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.ഓരോ SHO മാര്‍ക്കും target നിശ്ചയിച്ചു അത് achieve ചെയ്തില്ലെങ്കില്‍ wireless മുഖാന്തിരവും ഫോണ്‍ മുഖാന്തിരവും മാനസികമായി പീഡിപ്പിക്കുന്ന ഒട്ടേറെ ജില്ലാ പോലീസ് മേധാവികള്‍ ഇവിടെ ഉണ്ട്. ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ target achieve ചെയ്തില്ല എന്ന പേരില്‍ മാത്രം മാനസിക പീഡനത്തിനിരയാക്കപ്പെടുന്നു. എങ്ങനെയും target തികക്കാനുള്ള പരക്കം പാച്ചിലിനിടയില്‍ അവര്‍ കള്ള ക്കേസുകള്‍ പോലും എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതും സാധിച്ചില്ലെങ്കില്‍ ആ നിരാശയും മാനസിക സമ്മര്‍ദ്ധവും സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നു. Target തിക ക്കാനുള്ള തത്രപ്പാടിനിടയില്‍ day off, ലീവ് എന്നിവ ചോദിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് dysp മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ . ലീവ് ചോദിച്ചാല്‍ എത്ര NDPS കേസ് എടുത്തു എന്ന ചോദ്യം ഭയന്ന് കീഴുദ്യോഗസ്ഥര്‍ അവധി ചോദിക്കാന്‍ ഭയപ്പെടുന്നു. Daily target തികഞ്ഞില്ലെങ്കില്‍ പിറ്റേ ദിവസത്തെ സാട്ട ( zatta ) എങ്ങനെ അഭിമുഖീകരിക്കുമെന്നുള്ള ഭീതിയിലാണ് പല SHO മാരും. ഇത്തരം മാനസിക സമ്മര്‍ദ്ദമാണ് അവരെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

കാസറഗോഡ് ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ടയാണ് അടുത്ത കാലത്ത് നടന്നിട്ടുള്ളത്. സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ഓഫീസര്‍മാരാണ് കാസറഗോഡ് ജില്ലയിലുള്ളത്. അവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ആയതാണ് ഈ മികച്ച നേട്ടത്തിന് ആധാരം. പക്ഷേ, ഒരു SHO ദിവസവും കുറഞ്ഞത് രണ്ട് NDPS കേസെങ്കിലും എടുക്കണമെന്ന നിര്‍ദേശം പല ഓഫീസര്‍മാരിലും കനത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു. തലേ ദിവസം എത്ര കേസ് പിടിച്ചാലും അന്ന് target തികച്ചില്ലെങ്കില്‍ അതിനു വിശദീകരണം നല്‍കണമെന്നത് അവരുടെ ഉറക്കം കെടുത്തുന്നു. 17 പോലിസ് സ്റ്റേഷനുള്ള കാസറഗോഡ് ജില്ലയില്‍ ഒരു ദിവസം 2 NDPS കേസ് എന്ന തോതില്‍ മിനിമം 34 കേസ്. അങ്ങനെ ഒരു മാസം കുറഞ്ഞത് 34×30=1020 കേസ്. ഇതെവിടെ നിന്ന് സംഘടിപ്പിക്കും?

മാസാവസാനം പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്ത. ജില്ലാ പോലീസ് മേധാവിക്ക് അഭിനന്ദനങ്ങള്‍, പൂച്ചെണ്ടുകള്‍. മയക്കുമരുന്ന് മാഫിയക്കെതിരെ കുരിശു യുദ്ധമെന്നു പ്രഖ്യാപനം.അതിനു പിറകിലെ SHO മാരുടെ യാതനകള്‍ അറിയാത്ത മാധ്യമങ്ങള്‍. Target തരപ്പെടുത്താനുള്ള പരക്കംപാ ച്ചിലില്‍ നിയന്ത്രണം വിട്ടുപോകുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ കഷ്ടപ്പാടും ദേഷ്യവും ഒക്കെ കൈയില്‍ കിട്ടുന്ന പൊതുജനങ്ങളോട് തീര്‍ക്കുന്നു. Target തികക്കുന്നതിനു സാധാരണ ബീഡിയോ സിഗററ്റോ വലിക്കുന്നവരെ പിടികൂടി പകരം കഞ്ചാവ് ബീഡി വെച്ച് കേസ്സെടുത്തു ജാമ്യത്തില്‍ വിടുന്ന അവസ്ഥ വരെ ജില്ലയില്‍ ഉണ്ടെന്ന് പോലീസുകാരുടെ ഇടയില്‍ സംസാരമുണ്ട്.

മയക്കുമരുന്നിനെതിരെയുള്ള campaign ആണ് ഇപ്പോള്‍ സംസ്ഥാനമെങ്ങുംനടക്കുന്നത്. അത് കൊണ്ട് NDPS കേസിലാണ് ഇപ്പോഴത്തെ target. കോവിഡ് കാലത്ത് target തികക്കാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കെതിരെയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവക്കെതിരെയും ഒക്കെ അവര്‍ പോലും അറിയാതെ KEDO Act പ്രകാരം കേസ്സെടുത്തു ജാമ്യം കൊടുത്തായിരുന്നു target തികച്ചിരുന്നത്. ഒരു suo-moto കേസില്‍ ഒന്നിലധികം ആളുകളെ അറസ്റ്റ് ചെയ്താല്‍ ഒന്നിലധികം കേസ്സെടുത്ത് എണ്ണം കൂട്ടുന്ന രീതിയും ഉണ്ട്. ഇത്തരം കൃത്രിമങ്ങള്‍ മാധ്യമങ്ങുളുടെയോ രാഷ്ട്രീയക്കാരുടെയോ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ.അല്ലെങ്കില്‍ അതിന്റെ credit മേലുദ്യോഗസ്ഥര്‍ക്ക്. ചുരുക്കത്തില്‍ പോലീസുദ്യോഗസ്ഥര്‍ കാണിക്കുന്ന അതിക്രമങ്ങളുടെയും മനുഷ്യാവകാശധ്വാസനങ്ങളുടേയുമൊക്കെ പാറ്റന്റ് അതാത് DPC മാര്‍ക്കാണ്. കീഴ്‌ദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയിലും കഴിവിലും വിശ്വാസമര്‍പ്പിക്കാതെ target നിശ്ചയിച്ചു കീഴ്‌ദ്യോഗസ്ഥരെ നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്ന ഏര്‍പ്പാട് നിര്‍ത്താതിടത്തോളം കാലം ഇത്തരം മര്‍ദ്ദനങ്ങളും പെരുമാറ്റ ദൂശ്യങ്ങളും പോലീസില്‍ തുടരുക തന്നെ ചെയ്യും. Dysp മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം കൊടുത്ത് അവരുടെ മാനസിക സമ്മര്‍ദ്ദം കുറക്കേണ്ടത് അത്യാവശ്യമാണ്. താഴെ തട്ടില്‍ മാനസിക സമ്മര്‍ദം കുറച്ചു ഓഫും അവധിയും കൃത്യമായി കൊടുത്ത് ഉല്ലാസവാന്മാരായി ജോലിയെടുക്കാനുള്ള അന്തരീക്ഷം ഉണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാം. അതിന് അതാത് ജില്ലാ പോലീസ് മേധാവികള്‍ തന്നെ വിചാരിക്കണം. പ്രാ ഗല്‍ഭ്യം തെളിയിക്കേണ്ടത് ജനങ്ങളുടെ നെഞ്ചില്‍ കയറിയല്ല എന്ന സാമാന്യ തത്വം മനസ്സിലാക്കിയാല്‍ നന്ന് ‘.