അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി മുന്‍മന്ത്രി പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു; മുന്‍ മന്ത്രി കെ കെ ശൈലജയെ വൈസ് പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി
സ്വന്തം ലേഖകൻ
ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി മുന്‍മന്ത്രി പി കെ ശ്രീമതിയെ തെരഞ്ഞെടുത്തു. മുന്‍ മന്ത്രി കെ കെ ശൈലജയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതി ട്രഷററായും തുടരും. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.
സുശീലാ ഗോപാലന് ശേഷം മഹിളാ അസോസിയേഷന്റെ പ്രധാന ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ശ്രീമതി. 1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശൈലജയ്ക്ക് പുറമെ, കേരളത്തില്‍ നിന്ന് പി സതീ ദേവി, സൂസന്‍ കോടി, പി കെ. സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരുണ്ട്. സി എസ് സുജാത, എന്‍ സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. കെകെ ലതിക, ഇ പത്മാവതി എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങള്‍.