play-sharp-fill
ദിവസവും കഴിക്കാം നിറയെ പോഷക ഗുണങ്ങളുള്ള പിസ്ത

ദിവസവും കഴിക്കാം നിറയെ പോഷക ഗുണങ്ങളുള്ള പിസ്ത

 

ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പിസ്ത. ദിവസവും കുറച്ച്‌ പിസ്ത കഴിക്കുന്നത് അദ്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങള്‍ നല്‍കും.

ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. കാത്സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒരു പിസ്തയില്‍ ഏകദേശം 4 കലോറി, 0.15 ഗ്രാം പ്രോട്ടീൻ, 0.12 ഗ്രാം കൊഴുപ്പ്, നാരുകള്‍ ഉള്‍പ്പെടെ 0.2 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഹീമോഗ്ലോബിൻ ഉല്‍പാദനത്തിനും നിർണായകമായ വിറ്റാമിൻ ബി 6, കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ എന്നിവ അവയിലുണ്ട്. ഹൃദയാരോഗ്യം മുതല്‍ ശരീര ഭാരം നിയന്ത്രിക്കുന്നതിനുവരെ പിസ്ത ഗുണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാരോഗ്യം

ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ (എച്ച്‌ഡിഎല്‍) വർധിപ്പിക്കാനും പിസ്ത സഹായിക്കുന്നു. ഇത് കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പിസ്തയിലെ ഉയർന്ന അളവിലുള്ള ഫൈറ്റോസ്റ്റെറോളുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം

പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാല്‍ അവ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വർധനവിന് കാരണമാകുന്നില്ല. പ്രമേഹമുള്ളവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു ലഘുഭക്ഷണമാണ്.

ദഹനാരോഗ്യം

പിസ്തയിലെ നാരുകള്‍ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഗുണകരമായ കുടല്‍ ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ബദാമിനെ അപേക്ഷിച്ച്‌ പിസ്ത കഴിക്കുന്നത് കുടല്‍ ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്.

തലച്ചോറിന്റെ ആരോഗ്യം

പിസ്തയിലെ ആന്റിഓക്‌സിഡന്റുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ സംയുക്തങ്ങള്‍ക്ക് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

ശരീര ഭാരം നിയന്ത്രിക്കുന്നു

ഉയർന്ന പ്രോട്ടീനും നാരുകളുടെ ഉള്ളടക്കവും വയർ നിറഞ്ഞ സംതൃപ്തി നല്‍കുന്നതിനാല്‍ കുറച്ച്‌ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കുന്നു. വൈകീട്ട് ലഘുഭക്ഷണമായി പിസ്ത കഴിക്കുന്നവർക്ക് ബോഡി മാസ് ഇൻഡക്‌സില്‍ വലിയ കുറവുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു.