play-sharp-fill
പൈപ്പ് ജലം പാഴാക്കുന്നതു കണ്ടാൽ അറിയിക്കണമെന്ന് വാട്ടർ അതോറിറ്റി: താഴത്തങ്ങാടിയിൽ തടയണ നിർമിച്ചില്ല:മീനച്ചിലാറിൽ ഉപ്പുവെള്ളം കയറി: സ്ഥിതിഗതി ഗുരുതരം

പൈപ്പ് ജലം പാഴാക്കുന്നതു കണ്ടാൽ അറിയിക്കണമെന്ന് വാട്ടർ അതോറിറ്റി: താഴത്തങ്ങാടിയിൽ തടയണ നിർമിച്ചില്ല:മീനച്ചിലാറിൽ ഉപ്പുവെള്ളം കയറി: സ്ഥിതിഗതി ഗുരുതരം


 

 

കുമരകം : ശുദ്ധജലം ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണമെന്നും ഇവിടെയെങ്കിലും വെള്ളം പാഴാക്കുന്നത് കണ്ടാൽ വിവരം അറിയിക്കണമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. കാരണം വെള്ളത്തിന്റെ കാര്യത്തിൽ പണി പാളുമോ എന്ന ആശങ്കയിലാണ് അധികൃതർ.

തണ്ണീർമുക്കം ബണ്ട് തുറന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഓരു മുട്ടുകൾ ഇടാത്തതിനാൽ മീനച്ചിലാറ്റിൽ ഉപ്പുവെള്ളം കയറിത് സ്ഥിതിഗതികൾ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബണ്ട് തുറന്നതിനു ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ വാട്ടർ അതോറിറ്റി താഴത്തങ്ങാടിയിലെ വെള്ളം ലാബിൽ പരിശോധിച്ചു വന്നിരുന്നു.

എന്നാൽ പാലിക്കേണ്ട 250 പിപിഎം വരെ ക്ലാേറെെഡ് എന്ന അളവ് പെട്ടെന്ന് ഉയർന്നതാേടെ താഴത്തങ്ങാടിയിലെ പമ്പിംഗ് നിർത്തുകയായിരുന്നു. നിലവിൽ വെള്ളൂപ്പറമ്പിൽ നിന്നുമാണ് ചെങ്ങളം ട്രീറ്റുമെൻ്റ് പ്ലാൻ്റിലേക്ക് വെള്ളം എത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങൾ കൂടുതൽ കാര്യക്ഷമമായി വെള്ളം ഉപയോഗിക്കുകയും ജലനഷ്ടം ഒഴിവാക്കാൻ ശ്രമിക്കുകയും വേണമെന്നും, ജലത്തിൻ്റെ ചോർച്ച കണ്ടാൽ വാട്ടർ അതോറിറ്റിയെ അറിയിക്കണമെന്നും എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.