പൈപ്പിനുള്ളിൽ വടിവാൾ!!കനത്തമഴയില്‍ ഒഴുകിവന്ന പിവിസി പൈപ്പിനുള്ളിൽ ആറു വടിവാളുകൾ ; വാളുകൾ തുരുമ്പെടുത്ത നിലയിൽ ; അന്വഷണം ആരംഭിച്ചു പോലീസ്
സ്വന്തം ലേഖകൻ
തളിപ്പറമ്പ് : പിവിസി പൈപ്പിനുള്ളില്‍ ഒളിപ്പിച്ച ആറു വടിവാളുകള്‍ കണ്ടെത്തി.
കനത്തമഴയില്‍ ബക്കളം പുന്നക്കുളങ്ങര തോട്ടിലൂടെ ഒഴുകിയ പിവിസി പൈപ്പിനുള്ളില്‍ നിന്ന് ആറു വടിവാളുകളാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടിലൂടെ ഒഴുകിയ ഇരുഭാഗത്തും അടച്ച നിലയിലുള്ള പിവിസി പൈപ്പില്‍ ആയുധങ്ങള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
60 സെന്റി മീറ്റര്‍ നീളത്തിലുള്ള ഒരു വാളും അരമീറ്റര്‍ നീളത്തിലുള്ള അഞ്ച് വാളുകളാണ് പൈപ്പിനുള്ളിലുള്ളത്. വാളുകള്‍ തുരുമ്ബെടുത്ത നിലയിലാണ്.
മഴ വെള്ളത്തോടൊപ്പം പൈപ്പ് കുത്തിയൊലിച്ച് പോകുന്നത് കുട്ടികളാണ് കണ്ടത്. പൈപ്പിന്റെ മൂടി തുറന്നപ്പോള്‍ വാളുകള്‍ കണ്ടതിനാല്‍ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.
വാളുകളടങ്ങിയ പൈപ്പ് തോട്ടിനുള്ളിലോ മറ്റേതെങ്കിലും സ്ഥലത്തോ ഒളിപ്പിച്ചതാകാമെന്ന് സംശയിക്കുന്നു. തളിപ്പറമ്ബിലെത്തിച്ച വടിവാളുകള്‍ ഡി.വൈ.എസ്.പി എം.പി. വിനോദ് കുമാര്‍, സി.ഐ എ.വി. ദിനേശ് എന്നിവര്‍ പരിശോധിച്ചു. പോലീസ് അന്വേഷണം തുടങ്ങി.