play-sharp-fill
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും നടക്കുന്നത് ധൂര്‍ത്ത് ; സ‌ര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും നടക്കുന്നത് ധൂര്‍ത്ത് ; സ‌ര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

സ്വന്തം ലേഖിക

തിരുവനന്തപുരം: ഭരണഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കില്‍ ആര്‍ക്ക് വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെക്കുറിച്ച്‌ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഗര്‍ണറുടെ പ്രതികരണം. സുപ്രീം കോടതി ചോദിക്കുമ്ബോള്‍ തന്‍റെ ഉത്തരവാദിത്വ കുറിച്ച്‌ മറുപടി നല്‍കുമെന്നും സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാദ്ധ്യമങ്ങളില്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വ്വകലാശാല ബില്ല് പാസാക്കുന്നതിന് മുൻപ് ഗവര്‍ണറുടെ അനുമതി വാങ്ങണമായിരുന്നു. ഇതില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച്‌ വിശദീകരിക്കാൻ വരേണ്ടത്. അതുണ്ടായില്ല. എല്ലാ ഭരണാഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്. എന്താണ് കലാ മണ്ഡലത്തില്‍ സംഭവിച്ചത്. പുതിയ ചാൻസലര്‍ പണം ചോദിച്ചു . സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിരിക്കുമ്ബോഴാണിത്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച്‌ സിമ്മിംഗ് പൂള്‍ പണിയുന്നു. പെൻഷൻ നല്‍കുന്നില്ല. സാമ്ബത്തികമായി തകര്‍ന്നു നില്‍ക്കുന്നവെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്‍റെ നിലപാടില്‍ മാറ്റമില്ല’ ഗവര്‍ണര്‍ പറഞ്ഞു.