പിങ്ക് പൊലീസ് അപമാനിച്ച സംഭവം; പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ തീരുമാനം; തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: എട്ട് വയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ ഒന്നരലക്ഷം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.
ഈ തുക പൊലീസ് ഉദ്യോഗസ്ഥയായ രജിതയില്‍ നിന്നും ഈടാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ അച്ഛന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്കാന് ഉത്തരവായത്. കോടതി ചെലവായ 25000 രൂപയും രജിതയില്‍ നിന്നും ഈടാക്കും. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോയെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ആഗസ്റ്റ് 27 നാണ് സംഭവം നടന്നത്. ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനില്‍ വി എസ് എസ് സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നത് കാണാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.
അച്ഛനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗില്‍ നിന്നും മൊബൈല്‍ കണ്ടുകിട്ടുകയായിരുന്നു.