മന്ത്രിമാരേയടക്കം സസ്‌പെന്‍സിലാക്കി മുഖ്യമന്ത്രിയുടെ അവസാന സമയ തീരുമാനം; കേരളത്തിൽ ഇന്ന് എത്തുമെന്ന് കരുതിയിരുന്ന പിണറായി വിജയൻ നാട്ടിലെത്തുക അടുത്ത മാസം ഏഴിന്; ദുബായ് വഴിയുള്ള മടക്കയാത്രയില്‍ ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും;കേരളത്തില്‍ ഓണ്‍ലൈന്‍ഭരണം തുടരും

മന്ത്രിമാരേയടക്കം സസ്‌പെന്‍സിലാക്കി മുഖ്യമന്ത്രിയുടെ അവസാന സമയ തീരുമാനം; കേരളത്തിൽ ഇന്ന് എത്തുമെന്ന് കരുതിയിരുന്ന പിണറായി വിജയൻ നാട്ടിലെത്തുക അടുത്ത മാസം ഏഴിന്; ദുബായ് വഴിയുള്ള മടക്കയാത്രയില്‍ ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും;കേരളത്തില്‍ ഓണ്‍ലൈന്‍ഭരണം തുടരും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം വരുത്തി. നേരത്തെ തീരുമാനിച്ച പ്രകാരം അദ്ദേഹം ഇന്ന് കേരളത്തിൽ എത്തില്ല.

എല്ലാ കാര്യങ്ങളിലും ഒരു സസ്‌പെന്‍സ് സൃഷ്ടിക്കുന്ന മുഖ്യമന്ത്രി ഇത്തവണയും തന്റെ ശൈലി മാറ്റിയിട്ടില്ല.മുഖ്യമന്ത്രി യാത്ര മാറ്റിയ തീരുമാനം മറ്റ് മന്ത്രിമാര്‍ക്ക് അടക്കം അറിയില്ല. എന്തിനാണ് അദ്ദേഹം യാത്ര മാറ്റിയതെന്ന കാര്യവും അധികമാര്‍ക്കും അറിവില്ലെന്നതാണ് വാസ്തവം.

യുഎസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ദുബായ് വഴിയാണ് മടക്കയാത്ര. ദുബായ് എക്‌സ്‌പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. താന്‍ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി മയോ ക്ലിനിക്കില്‍ ചികിത്സക്ക് പോയെന്ന് കേരള ജനതക്ക് അറിയാം. എന്നാല്‍, എന്താണ് അദ്ദേഹത്തിന്റെ രോഗമെന്നത് ആര്‍ക്കും അറിയുകയുമില്ലെന്നതാണ് വാസ്തവം.

ഈ മാസം 14ന് പുലര്‍ച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മയോ ക്ലിനിക്കിലേക്കു പോയത്. തിരിച്ചെത്തിയാല്‍ ബാക്കിയുള്ള ചികിത്സകള്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തുടരാനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ആര്‍ക്കും കൈമാറാതെയാണ് അമേരിക്കയിലേക്ക് പിണറായി പോയത്. അതുകൊണ്ട് തന്നെ മന്ത്രിസഭാ യോഗത്തില്‍ അവിടെ നിന്ന് ഓണ്‍ലൈനില്‍ പങ്കെടുത്തു. ഈ അവസരത്തില്‍ അമേരിക്കയിലെ തന്റെ അവസ്ഥ അദ്ദേഹം മന്ത്രിമാരുമായി പങ്കുവച്ചിരുന്നു. തിരികെ എത്തിയാല്‍ കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ മുഖ്യമന്ത്രിക്ക് ഏഴു ദിവസം ക്വാറന്റീനില്‍ ഇരിക്കേണ്ടി വരും. അതിന് ശേഷമേ കൂടുതല്‍ സജീവമാകാന്‍ കഴിയൂ. എന്നാല്‍ മുഖ്യമന്ത്രിക്ക് ക്വാറന്റൈന്‍ ഇളവുണ്ടാകുമോ എന്ന് ഉറപ്പില്ല. എന്തായാലും പിണറായി യാത്ര നീട്ടിവെച്ചതോടെ കേരളത്തില്‍ കുറച്ചു കാലം കൂടി ഓണ്‍ലൈന്‍ഭരണം തുടരുമെന്ന് ഉറപ്പാണ്.