play-sharp-fill
ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പുറപ്പെട്ടു; ഭാര്യയും പേഴ്‌സണൽ അസിസ്റ്റിന്റും ഒപ്പം; ചികിത്സ സർക്കാർ ചെലവിൽ; ഇനി ഒരു മാസം ഭരണം ഓൺലൈൻ വഴി

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പുറപ്പെട്ടു; ഭാര്യയും പേഴ്‌സണൽ അസിസ്റ്റിന്റും ഒപ്പം; ചികിത്സ സർക്കാർ ചെലവിൽ; ഇനി ഒരു മാസം ഭരണം ഓൺലൈൻ വഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ‌കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നിന്നും പുലർച്ചെ 4.40 ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.


അമേരിക്കയിലെ മയോ ക്ലിനിക്കിൽ മൂന്നാഴ്ചയിലേറെ നീ ണ്ടുനിൽക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. ഈ മാസം 29 വരെ ആണ് ചികിത്സ. പകരം ആർക്കും ചുമതല നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്ര പോകുന്ന വിവരം ഇന്നലെ ഫോണിൽ ഗവർണ്ണാറേ വിളിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സർക്കാർ ചെലവിലാണ് യാത്ര. നേരത്തെ 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു.

അന്നും മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.