പിണറായിയുടെ കലിപ്പ് തീരുന്നില്ല: ജേക്കബ് തോമസിനെതിരെ കേസെടുക്കും; ക്രൈം ബ്രാഞ്ച് കേസ് ഔദ്യോഗിക രഹസ്യ നിയമ ലംഘനത്തിനെതിരെ

പിണറായിയുടെ കലിപ്പ് തീരുന്നില്ല: ജേക്കബ് തോമസിനെതിരെ കേസെടുക്കും; ക്രൈം ബ്രാഞ്ച് കേസ് ഔദ്യോഗിക രഹസ്യ നിയമ ലംഘനത്തിനെതിരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാരിന്റെ ആദ്യ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ഡിജിപി ജേക്കബ് തോമസിനെതിരെ പിണറായി വിജയന്റെ കലിപ്പ് തീരുന്നില്ല. ഏറ്റവും ഒടുവിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായി ആരോപിച്ച് പിണറായി വിജയൻ സർക്കാർ ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് കേസും രജിസ്റ്റർ ചെയ്തതോടെയാണ് ജേക്കബ് തോമസ് പെട്ടത്. സർക്കാർ അനുമതിയില്ലാതെ പുസ്തകമെഴുതിയെന്നും പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും കാണിച്ച് ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്.

‘സ്രാവുകൾക്കൊപ്പം നീന്തുമ്‌ബോൾ’ എന്ന പുസ്തകത്തിലൂടെ ജേക്കബ് തോമസ് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ സമിതിയുടെ ശുപാർശ അടങ്ങുന്ന ഫയൽ ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സമിതിയുടെ കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

31 വർഷത്തെ സർവ്വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ഡിജിപി ജേക്കബ് തോമസ് ‘സ്രാവുകൾക്കൊപ്പം നീന്തുമ്‌ബോൾ’ എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.

ഉമ്മൻചാണ്ടി, ആർ ബാലകൃഷ്ണപിള്ള, സി ദിവാകരൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾക്കെതിരെ നിശിത വിമർശനം ഉന്നയിച്ച പുസ്തകം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ഇടത് സർക്കാർ ജേക്കബ് തോസമിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന് കാണിച്ച് ജേക്കബ് തോമസിനെതിരെ അഴിമതി കേസും നിലവിലുണ്ട്. കേസിൽ വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിരിക്കുകയാണ്.

ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വൻറി 20 മുന്നണിയുടെ സ്ഥാനാർഥിയായി ജേക്കബ് തോമസ് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജേക്കബ് തോമസിൻറെ രാജി രാജി സർക്കാർ സ്വീകരിക്കാത്ത സാഹചര്യത്തിൽ മത്സരത്തിൽ നിന്നും ജേക്കബ് തോമസ് പിൻമാറിയിരുന്നു