video
play-sharp-fill
മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമം;  വാ‌ട്‌സ്ആപ്പ് സന്ദേശം എത്തിയത് പേഴ്‌സണല്‍ സ്റ്റാഫിന്

മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമം; വാ‌ട്‌സ്ആപ്പ് സന്ദേശം എത്തിയത് പേഴ്‌സണല്‍ സ്റ്റാഫിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വാട്‌സ് ആപ്പ് വഴി പണം തട്ടാന്‍ ശ്രമം.

കോയമ്പത്തൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിയെ ചോദ്യം ചെയ്തു.

പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.
നേരത്തെ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോട്ടയം ഉഴവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് പ്രതി പ്രവീണ്‍ ബാലചന്ദ്രന്‍ പിടിയിലായത്. വാട്ടര്‍ അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് ഇയാള്‍ യുവതിയില്‍ നിന്നും തട്ടിയത്.